
പുതുച്ചേരി: ദേശീയ പാതയോരത്തെ ബാറുകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവോടെ താഴ് വീണ മാഹിയിലെ ദേശീയപാതയോരത്തെ എല്ലാ മദ്യഷാലകളുംം തുറക്കാന്‍ അനുമതി. ദേശീയപാതയുടെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ ഏപ്രില്‍ ഒന്നുമുതല്‍ മദ്യഷാപ്പുകള്‍ പാടില്ലെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബാറുകള്‍ക്ക് പൂട്ടുവീണത്. എന്നാല്‍ പുതുച്ചേരി സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കികൊണ്ട് ഉത്തരവ് പുറത്തറക്കി.
മുന്‍സിപ്പാലിറ്റി പരിധിയിലുള്ള ബാറുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. ജൂലൈ 11ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഡിസംബര്‍ 15 നായിരുന്നു ദേശീയ പാതയോരത്തെ മുഴുവന്‍ മദ്യഷാപ്പുകളും അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here