ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന്‍റെ സന്തോഷത്തിലാണ് രാമപുരം ഗ്രാമം; മധുര വിതരണവും ആഘോഷവും പൊടിപൊടിക്കുന്നു

കോട്ടയം: ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ സന്തോഷത്തിലാണ് രാമപുരം ഗ്രാമവും ഉഴുന്നാല്‍ കുടുംബവും. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ടോം ഉഴുന്നാലിന്റെ ബന്ധു സഹോദരനായ ഷാജന്‍ തോമസിന്റെ വീട്ടിലേക്ക് എത്തുന്നത്. സന്തോഷം പങ്കുവെക്കാന്‍ രാഷ്ട്രീയ നേതാക്കളും സഭ നേതൃത്വവും എത്തിയിരുന്നു.

മൂന്ന് മണിയോടെ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ രാമപുരത്തെ
ഉഴുന്നാല്‍ കുടുംബത്തിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. ബന്ധുസഹോദരനായ ഷാജൻ തോമസ് ഉഴുന്നാൽ
താമസിക്കുന്ന വീട്ടില്‍ പിന്നീട് ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നു. വാര്‍ത്തയറിഞ്ഞ് എത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് ടോം ഉഴുന്നാലിന്റെവാര്‍ത്ത നാട്ടുകാരും ബന്ധുക്കളും ആഘോഷിച്ചത്.

മോചന വാര്‍ത്തയറിഞ്ഞ് രാഷ്ട്രീയ നേതാക്കളും സഭാ നേതൃത്വവും ഇവിടേയ്ക്ക് എത്തി. ഉഴുന്നാലിനെ തട്ടികൊണ്ടു പോയ വാർത്ത പുറത്തു വന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ മോചനത്തിനായി സിപിഐ എം നേതൃത്വത്തിൽ കോട്ടയത്താണ് ആദ്യ പ്രക്ഷോഭം ആരംഭിച്ചത്. സമര തുടർച്ചയുടെ ഭാഗമായി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ഒരു ലക്ഷം കത്തുകളയച്ചിരുന്നു.

പിന്നീട് കേരളത്തിലുള്ള നിരവധി രാഷ്ട്രീയ സാമൂഹ്യ സംഘടനകളും പ്രക്ഷോഭരംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ നിരന്തരമായി സര്‍ക്കാരുകളില്‍ ചെലുത്തിയ സമ്മര്‍ദ്ദം കൂടിയാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News