അഭിപ്രായവ്യത്യാസങ്ങളെ തോക്ക് കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതരുത്; ഗൗരിയുടെ കൊലപാതകത്തില്‍ കേരളത്തിന്‍റെ പ്രതിഷേധം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാംസ്കാരിക കൂട്ടായ്മയും പ്രതിഷേധ ജ്വാലയും തീര്‍ത്തു.തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന കൂട്ടായ്മ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അഭിപ്രായ വ്യത്യാസങ്ങളെ ബോംബ് കൊണ്ടും വെടിയുണ്ട കൊണ്ടും നേരിടാമെന്ന് ആരും കരുതേണ്ടെന്ന് കവയത്രി സുഗതകുമാരി പറഞ്ഞു.

അസഹിഷ്ണതക്കെതിരെ സാംസ്കാരിക പ്രതിഷേധം എന്നതായിരുന്നു സംസ്കാരയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ.ഗൗരിലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധ ജ്വാല തീര്‍ത്താണ് പരിപാടി ആരംഭിച്ചത്.സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

അഭിപ്രായ വ്യത്യാസങ്ങളെ ബോംബ് കൊണ്ടും വെടിയുണ്ട കൊണ്ടും നേരിടാമെന്ന് ആരും കരുതേണ്ടെന്ന് കവയത്രി സുഗതകുമാരി പറഞ്ഞു.

ജോര്‍ജ്ജ് ഓണക്കൂര്‍,സൂര്യകൃഷ്ണമൂര്‍ത്തി,രാജീവ് നാഥ്,മുരുകന്‍ കാട്ടാക്കട,കാവാലം ശ്രീകുമാര്‍ തുടങ്ങി കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here