
ലോകഫുട്‌ബോളിലെ മിന്നും താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നാല് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിട്ടുള്ള സി ആര്‍ 7 ഇക്കുറി അഞ്ചാം വട്ടമാണ് പുരസ്‌കാരത്തില്‍ കണ്ണുവയ്ക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടവും ലാലിഗ കിരീടവും റയല്‍മാഡ്രിഡിലെത്തിച്ച റോണോ ഇക്കുറിയും ബാലണ്‍ ഡി ഓറില്‍ മുത്തമിടാമെന്ന സ്വപ്‌നത്തിലാണ്.
കളി എഴുത്തുകാരും വിദഗ്ദരും ക്രിസ്റ്റിക്ക് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നത്. അതിനിടയിലാണ് ക്രിസ്റ്റ്യാനോയ്ക്ക്െതിരെ തുറന്നടിച്ച് മാഡ്രിഡ് താരം രംഗത്തെത്തിയത്. ഇത്തവണ ബാലണ്‍ ഡി ഓറിന് റോണോ അര്‍ഹനല്ലെന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഫിലിപ്പ് ലൂയിസിന്റെ അഭിപ്രായം. റയലിന് കിരീടം നേടികൊടുത്തതില്‍ ക്രിസ്റ്റിക്ക് വലിയ പങ്കൊന്നുമില്ലെന്നും ഫിലിപ്പ് ലൂയിസ് പറയുന്നു.
കോണ്‍ഫെഡറേഷന്‍ കപ്പില്‍ പോര്‍ച്ചുഗല്‍ ഫൈനലിലെത്താത്തതും ലൂയിസ് വിമര്‍ശന പാത്രമാക്കിയിട്ടുണ്ട്. റയലിന്റെ വലിയ താരനിരയാണ് ക്രിസ്റ്റിയുടെ നേട്ടങ്ങളുടെ പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം മെസിയെ വാഴ്ത്താനും ലൂയിസ് മറന്നില്ല.
നാല് വട്ടം ബാലന്‍ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള റോണോ ഇക്കുറിയും നേട്ടമാവര്‍ത്തിച്ചാല്‍ മെസ്സിയുടെ അഞ്ച് തവണയെന്ന റെക്കോര്‍ഡിനൊപ്പമെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here