ഇനി പുതിയ സിനിമകള്‍ കിട്ടാന്‍ പാടുപെടും; റിലീസ് ചിത്രങ്ങളുടെ വ്യാജന്‍ പ്രചരിപ്പിക്കുന്ന തമി‍ഴ് റോക്കേ‍ഴ്സ് അഡ്മിന്‍ അറസ്റ്റില്‍

റിലീസ് സിനിമകള്‍ വെബ്സൈറ്റിൽ അനധികൃതമായി റിലീസ് ചെയ്തിരുന്ന സംഘത്തലവൻ പിടിയിൽ. തിരുപ്പത്തൂർ സ്വദേശി ഗൗരി ശങ്കര്‍ ചെന്നൈയിൽനിന്ന് അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. തമിഴ് റോക്കേഴ്സ് അഡ്മിൻ എന്ന പേരിൽ വിവിധ വെബ്‌സൈറ്റുകളിൽ സിനിമ അപ്‌ലോഡ് ചെയ്തിരുന്നത് ഇയാളെന്ന് പൊലീസ് പറയുന്നു.

പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഗൗരി ശങ്കർ തമിഴ്ഗൺ.കോമിന്റെ പ്രധാന അഡ്മിനും തമിഴ്റോക്കേഴ്സിന്റെ മൂന്നാം തല അഡ്മിനുമാണെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. തമി‍ഴ്നടൻ വിശാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെക്കുറിച്ചു പൊലീസിന് വിവരം നൽകിയത്.

സിനിമയുടെ വ്യാജപതിപ്പിറക്കുന്ന ഇത്തരക്കാര്‍ക്കെതിരെ വിശാലിന്റെ നേതൃത്വത്തിൽ തമിഴ് തമിഴ് താരങ്ങൾ കുറച്ചുകാലമായി രംഗത്തുണ്ട്. ഗൗരി ശങ്കറിന്റെ അറസ്റ്റിനു പിന്നാലെ വിശാൽ പൊലീസ് സ്റ്റേഷനിലെത്തി. തമിഴ് കൂടാതെ, പുതിയ മലയാളം, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

കൂടുതൽ പേർ വരുംദിവസങ്ങളിൽ പിടിയിലായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ സ്ഥിരം അഡ്മിന്‍ ശൈലിയിലല്ല തമി‍ഴ് റോക്കേ‍ഴ്സ് പോലെയുള്ള സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തരം സൈറ്റുകളെ വേരോടെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News