കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആരംഭിച്ചു

കൊല്ലം: ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വകുപ്പ് തല അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ 50 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഭണസമിതിയും ഡി സി സി ജനറല്‍സെക്രട്ടറി കൈപ്പള്ളി മാധവന്‍കുട്ടി സെക്രട്ടറി യുമായ ഇടമുളയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലാണ് കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയ്ക്കെതിരെ പോലീസില്‍ പരാതി നല്കുകയും,സെക്രട്ടറിയെ സസ്പെന്‍ഡ് ചയ്യുകയും ചെയ്തു . നിക്ഷേപം മടക്കികിട്ടണമെന്നാവശ്യപ്പെട്ട്, ബാങ്കിനുമുന്നില്‍ സഹകാരികള്‍ തടിച്ചു കൂടി.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ കൈപ്പള്ളി മാധവന്‍കുട്ടി ഉൾപ്പെടുന്ന ഭണസമിതി പിരിച്ചു വിട്ട് വിജിലന്‍സ് അന്വഷണം നടത്തണ മെന്ന് സി പി ഐഎം ആവശ്യപെട്ടു. ബാങ്കിലേക്ക് മാര്‍ച്ച് നടത്താനും സി.പി.ഐഎം തീരുമാനിച്ചു.

സാമ്പത്തിക തിരിമറിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന പരാതിയെ തുടർന്നാണ്​ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഇടമുളയ്കൽ ബാങ്കിലെത്തി പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. വിശദ റിപ്പോർട്ട് അറുപത് ദിവസങ്ങൾക്കകം സമർപ്പിക്കും.അൻപത് ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതായി റിപോർട്ടിൽ പറയുന്നു. അതേ സമയം ഒരാളുടെ തലയിൽ അഴിമതി കെട്ടിവെച്ച് ഭരണസമിതി രക്ഷപെടാനാണ് ശ്രമികുന്നതെന്ന ആരോപണവും ശക്തമാവുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News