ഡിവൈഎഫ്ഐയുടെ തെരുവുനാടകത്തെ സിപിഐഎം കൊലപാതകമാക്കി; സിടിവിക്കെതിരെ പ്രതിഷേധം ശക്തം; നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ

മലപ്പുറം ജില്ലയിലെ കാളികാവില്‍ ഡിവൈഎഫ്ഐ അവതരിപ്പിച്ച തെരുവ് നാടകത്തിന്‍റെ ദൃശ്യമാണ് ചാനല്‍ തെറ്റായി ചിത്രീകരിച്ചത്. പ്രമുഖ എഴുത്തുകാരി ഗൗരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു തെരുവുനാടകം.

സമൂഹ മാധ്യമത്തില്‍നിന്ന് ലഭ്യമായ ചിത്രങ്ങളും ദൃശ്യങ്ങളും ചാനൽ വാർത്തയ്ക്കായി ഉപയോഗിക്കുകയായിരുന്നു. ആര്‍.എസ്.എസ് അനുഭാവിയായ ഹിന്ദുസ്ത്രീയെ ഇടതുപക്ഷ മുസ്ലിംങ്ങള്‍ നടുറോഡില്‍ കൊലപ്പെടുത്തുന്നു എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.  കാറില്‍നിന്ന് ഒരു സ്ത്രീയെ വലിച്ചിറക്കി വെടിവെച്ചു കൊല്ലുന്ന രംഗമാണ് വാർത്ത സാധൂകരിക്കാനായി ഉപയോഗിച്ചത്. എന്നാൽ വിവാദമായതോടെ ചാനൽ വാർത്ത പിൻവിലിക്കുകയായിരുന്നു.

ഇതിനിടെ തെരുവുനാടകത്തെ തെറ്റായി വളച്ചൊടിച്ച ചാനൽ നടപടിയ്ക്കെതിരേ എം.ബി. രാജേഷ് എം.പി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. ശക്തമായ ഭാഷയിലാണ് എം.ബി. രാജേഷ് എം.പി ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ചത്. ജെ.എന്‍.യുവിലെ ദേശദ്രോഹ മുദ്രാവാക്യം ഉൾപ്പടെ സിടിവി വ്യാജ വാർത്തകൾ നേരത്തേയും പുറത്തുവിട്ടിട്ടുണ്ടെന്ന് എം.ബി. രാജേഷ് എം.പി ഫെയ്‌സ് ബുക്കില്‍ ആരോപിച്ചു.

തെരുവുനാടകത്തെ വളച്ചൊടിച്ച ചാനലിനെതിരേ നിയമനടപടി സ്വീകരിക്കുക്കാനൊരുങ്ങുകയാണ് ഡിവൈഎഫ്ഐ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News