ഇതിലും വലിയ ഇളവ് സ്വപ്‌നങ്ങളില്‍ മാത്രം; കാര്‍ഷിക വായ്പയില്‍ 10 മുതല്‍ 250 രൂപവരെ ‘വന്‍തുക’ വെട്ടിക്കുറച്ച് യുപി മുഖ്യമന്ത്രി

ലഖ്നൗ:ഇതിലും വലിയ ഇളവ് ഇനി സ്വപ്നങ്ങളില്‍ മാത്രം. ഇങ്ങനെ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ബിജെപിക്കുമാത്രമേ കഴിയു. കര്‍ഷകരുടെ കടബാധ്യത കുറക്കാനായി 10 മുതല്‍ 250 രൂപവരെയുള്ള ‘വന്‍തുക’ വെട്ടിക്കുറച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ഒന്നരലക്ഷം രൂപ വരെ ബാധ്യതയുള്ള കര്‍ഷകര്‍ക്ക് പത്തു രൂപ ഇളവു ലഭിക്കുന്ന വന്‍ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്.

വന്‍ ഇളവ് നല്‍കി കര്‍ഷക ആത്മഹത്യ തന്നെ തുടച്ചുനീക്കുക എന്ന യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് ഇതിലൂടെ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കൃഷി റിന്‍ മോചന്‍ യോജന എന്ന പദ്ധതി പ്രകാരമാണ് ആദിത്യനാഥ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച്് 1.55 ലക്ഷം രൂപ കടമുള്ള ശാന്തി ദേവിക്ക് 10.37 രൂപ ഇളവും 40,000 രൂപ കടമുള്ള മുന്നി ലാലിന് 250 രൂപ ഇളവും ലഭിക്കും.

എന്നാല്‍ ഏത് മാനദണ്ഡത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഒരുലക്ഷം രൂപയെങ്കിലും ഇളവ് നല്‍കുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്താണ് ഇത്തരത്തിലൊരു തുക നല്‍കി യോഗി സര്‍ക്കാര്‍ കര്‍ഷകരെയും സംഗതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളേയും സര്‍ക്കാര്‍ ഞെട്ടിച്ചത്. പ്രതിപക്ഷ കക്ഷികളുടെ വന്‍ പ്രതിഷേധമാണ് ഇളവു പ്രഖ്യാപനത്തിലുടെ സര്‍ക്കാറിന് ഉണ്ടാക്കാന്‍ കഴിഞ്ഞത്.

87 ലക്ഷം കര്‍ഷകര്‍ക്കായി 36,000 കോടി രൂപ ഇളവ് നല്‍കുമെന്നാണ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തയുടനെ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. എന്നാല്‍ കര്‍ഷകകടം എഴുതിത്തള്ളാനുള്ള പണം യു പി സര്‍ക്കാര്‍ ത്‌ന്നെ കണ്ടെത്തമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News