ദിലീപിന്റെ കാരഗൃഹവാസം തുടരുമ്പോള്‍ രാമലീല തീയറ്ററുകളിലേക്ക്; തിയതി പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായ രാമലീല തീയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ മാസം തന്നെ ചിത്രം തീയറ്ററുകളിലെത്തുമെന്ന് നേരത്തെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കിയിരുന്നു.

സെപ്തംബര്‍ 28ാം തിയതി ചിത്രം കേരളത്തിലെമ്പാടും റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. നിരവധി തവണ റിലീസ് തിയതി പ്രഖ്യാപിച്ച രാമലീലയുടെ റിലീസിംഗ് വൈകുകയായിരുന്നു. റംസാന് തീയറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ നടിയെ ആക്രമിച്ചകേസില്‍ ദിലീപിന് പങ്കുണ്ടെന്ന് വ്യക്തമായതോടെ പോസ്റ്റ് പ്രൊഡക്ഷന്‍ വൈകുകയായിരുന്നു. പിന്നീട് അറസ്റ്റും ജയില്‍ വാസവും ജാമ്യം തള്ളലുമൊക്കെയായതോടെ റിലീസിംഗ് അനന്തമായി നീളുകയായിരുന്നു.

അതേസമയം ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ ചിത്രത്തോടുള്ള പ്രേക്ഷക സമീപനം എങ്ങനെയായിരിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ മാസം ദീലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് താരത്തോടടുത്ത വൃത്തങ്ങള്‍. അങ്ങനെയാണെങ്കില്‍ ചിത്രത്തിന് സഹതാപം ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നു. മറുവശത്ത് നല്ല ചിത്രമാണെങ്കില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കണമെന്ന അഭിപ്രായവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News