ഗ്രൂപ്പ് പോര് മുറുകി; ഒടുവില്‍ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്; പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ്

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. പുതിയ പ്രസിഡന്‍രിനെ തിരഞ്ഞെടുക്കണമെന്ന എ ഐ ഗ്രൂപ്പുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം.

കഴിഞ്ഞ ദിവസം എ ഐ ഗ്രൂപ്പുകള്‍ യോഗം ചേര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സമവായത്തിലെത്തിയിരുന്നു. ഈ മാസം 20ന് മുമ്പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും ഒക്ടോബറില്‍ ഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുക്കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ എംഎം ഹസനാണ് കെ പി സി സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത്.

മലപ്പുറം വേങ്ങര മണ്ഡലത്തിലെ ഉപതിരഞ്ഞെടെുപ്പിന് മുമ്പ് തന്നെ പ്രസിഡന്റ് ഇലക്ഷന്‍ നടത്താനുള്ള തീരുമാനം മുസ്ലീ ലീഗ് കൂടി ആവശ്യപ്പെട്ടതിന്റെ ഫലമാവാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News