കുടുംബശ്രീ ഉല്പന്നങ്ങൾ ഇനി ഓൺലെനിലൂടെ

കുടുംബശ്രീ ഉല്പന്നങ്ങൾ ഓൺലൈനിലൂടെ ലഭിക്കുന്ന പദ്ധതിക്ക് 20ന് തുടക്കമാകും .കോർപറേഷൻ കുടുംബശ്രീ സി ഡി എസ് ൻറെ നേതൃത്വത്തിലാണ് പുതിയ പദ്ധതിക് തുടക്കമാവുന്നത് .വൈഭവ് ഓൺലൈൻ എന്ന വെബ്‌സൈറ്റിലൂടെ ആണ് ഉലപന്നങ്ങൾ ബുക്ക് ചെയേണ്ടത്.

ആദ്യഘട്ടത്തിൽ കുടുംബശ്രീ ഉല്പന്നങ്ങളായ മുളയരി ,ചോക്‌ളേറ്റ് ,കേക്ക് ,കായണ്ണ യോഗസിദ്ധാ യൂണിറ്റ് ഉല്പന്നങ്ങൾ എന്നിവ ആണ് ഓൺലൈനിലൂടെ ലഭിക്കുക ..ബുക്ക് ചെയ്‌ത്‌ ഒരാഴ്ച്ചക് ഉള്ളിൽ തന്നെ സാധനം ലഭ്യമാകും .ഡിസംബർ 31 വരെ വിൽപ്പന കേരളത്തിൽ മാത്രം ആയിരിക്കും .അതിനു ശേഷം ഇന്ത്യ ഒട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് .

സംസ്ഥാന കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ആണ് കോർപറേഷൻ കുടുംബശ്രീ പുതിയ പദ്ധതിക് തുടക്കം കുറിച്ചിരിക്കുന്നത് .ഇതിലൂടെ ഉല്പാദനം വർധിപ്പിച്ചു കുടുംബശ്രീ യെ കൂടുതൽ വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here