സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തട്ടിപ്പു നടത്തിയ ‘ആയിഷ’യെ പൊലീസ് പൊക്കി; കണ്ടവര്‍ ഞെട്ടി

സ്ത്രീകള്‍ മാത്രമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പേരും ഫോട്ടോയും മാറ്റി തട്ടിപ്പു നടത്തിയ ആയിഷയെ പൊലീസ് പിടികൂടി. ആയിഷ എന്ന് പെൺകുട്ടിയെ എന്തിന് പൊലീസ് അറസ്റ്റു ചെയ്തെന്ന ചോദ്യമായിരിക്കും മിന്നിമായുക. എന്നാൽ ആയിഷ എന്ന ആൺകുട്ടിയെയാണ് പൊലീസ് പൊക്കിയത്.

ഇശല്‍ നിലാവ്, കിനാവ് എന്നു പേരുള്ള രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് യുവാവ് പേരുമാറ്റിയെത്തി തട്ടിപ്പ് നടത്തിയത്. ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു ഇയാള്‍ പ്രൊഫൈല്‍ പിക്ചറായി ഇട്ടിരുന്നത്. ഗ്രൂപ്പിലെ പലരുമായി ഇയാള്‍ ചാറ്റു ചെയ്തിട്ടുണ്ട്.

ചാറ്റു ചെയ്യുന്നവരോട് ഫോട്ടോയും മറ്റുമാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.ഫേസ്ബുക്കിലൂടെയാണ് ആയിഷ എന്ന തട്ടിപ്പുവീരനെ തുറന്നുകാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News