മലയാളി നടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; അമ്മാവന്‍ അറസ്റ്റില്‍

നടി പ്രണതിയെയും അമ്മയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ താരത്തിന്റെ
അമ്മാവന്‍ അറസ്റ്റില്‍. തലശ്ശേരി ‘ഗോവര്‍ധ’നില്‍ അരവിന്ദ് രത്നാകറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് തോക്കും പൊലീസ് കണ്ടെടുത്തു. ഇയാളെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രണതിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് സംഭവം. അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കാന്‍ എത്തിയതായിരുന്നു നടിയും അമ്മയും.

എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയാണ് പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അരവിന്ദ് രത്നാകര്‍ തിര നിറച്ച പിസ്റ്റള്‍ ചൂണ്ടി വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കുടുംബ പ്രശ്നമാണ് സംഭവത്തിനു പിറകിലെന്നു പൊലീസ് പറഞ്ഞു.

മലയാളത്തിലെ ‘ഫോര്‍ ദ പീപ്പിള്‍’ ഉള്‍പ്പടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ച നടിയാണ് പ്രണതി. മുന്‍കാല മലയാള ചലച്ചിത്ര നടന്‍ ജോസിന്റെ മകളാണ് പ്രണതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News