മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം ജനദ്രോഹപരം; നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം: കോടിയേരി

മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാനുള്ള നീക്കമാണ്അധികൃതര്‍ നടത്തുന്നത്.

ഇത് മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളേയും,ഉദ്യോഗാര്‍ത്ഥികളേയും ദ്രോഹിക്കുന്ന നടപടിയാണ്. പുതിയപാസ്പോര്‍ട്ടിനും, പഴയത് പുതുക്കുന്നതിനും ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്നതാണ് മലപ്പുറം മേഖലാ പാസ്പോര്‍ട്ട് ഓഫീസ്.

പാസ്പോര്‍ട്ട് ഓഫീസ് പൂട്ടുന്നതോടെ കോഴിക്കോട് ഓഫീസിന്റെതിരക്ക് വര്‍ദ്ധിക്കുകയും, ജനങ്ങള്‍ക്ക് അടിയന്തിരമായി ലഭിക്കേണ്ട സേവനം നിഷേധിക്കപ്പെടുകയുംചെയ്യും. ഓഫീസ് നിലനിര്‍ത്താനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here