ശോഭാ യാത്രക്കിടെ വനിതാ പൊലീസുകാരിയെ ഉപദ്രവിച്ച ആര്‍എസ്എസുകാരന്‍ പിടിയില്‍

കോഴിക്കോട്: ശോഭാ യാത്രക്കിടെ വനിതാ പൊലീസുകാരിയെ ഉപദ്രവിച്ച ആര്‍എസ്എസുകാരന്‍ പിടിയില്‍. പടപ്പേങ്ങാട്ടെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ തളിപ്പറമ്പ എസ്‌ഐ വിനു മോഹനും സംഘവുമാണ് ഇയാളെ പിടികൂടിയത്.

പടപ്പേങ്ങാട്ട് നടന്ന ശോഭാ യാത്രക്കിടെയാണ് പ്രശാന്ത് വനിതാ പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയത്. പന്നിയൂര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനാണ് പ്രശാന്ത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here