അര്‍ജന്റീനയുടെ ആരാധകര്‍ക്ക് അപ്രതീക്ഷിതമായൊരു സന്തോഷവാര്‍ത്ത; മെസിയും കൂട്ടരും ലോകകപ്പ് കളിച്ചേക്കും

ബ്യൂണസ് ഐറിസ്; ലോകഫുട്‌ബോളിലെ വന്‍ ശക്തികളായ അര്‍ജന്റീനയില്ലാത്ത ലോകകപ്പ് കാണേണ്ടി വരുമോയെന്ന ആശങ്കയിലാണ് കാല്‍പന്തുലോകത്തെ ആരാധകര്‍. യോഗ്യതാ പോരാട്ടത്തില്‍ 6 ജയം മാത്രം സ്വന്തമാക്കിയ മെസിയും സംഘവും ലോകകപ്പില്‍ കളിക്കാതെ പുറത്താകേണ്ടിവരുമെന്ന പ്രതിസന്ധി ഘട്ടത്തിലാണെന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. 6 സമനിലയും 4 തോല്‍വിയും ഏറ്റുവാങ്ങിയ മെസിയും സംഘവും ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനക്കാരാണ്.

താരതമ്യേന ദുര്‍ബലരായ വെനസ്വലയ്‌ക്കെതിരെയും മെസിയ്ക്കും കൂട്ടരും സമനിലയിലായതോടെ ആരാധകരുടെ സമനില തെറ്റിയിരുന്നു. പെറുവിനെതിരായ നിര്‍ണായകമത്സരമാണ് ഇനി കാത്തിരിക്കുന്നത്. അതിനിടയിലാണ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയെത്തിയത്. അര്‍ജന്റീനയുടെ ഹോം ഗ്രൗണ്ട് ആയ ബോംബനേരോയില്‍ നിന്ന് മത്സരം മാറ്റണമെന്ന പെറുവിന്റെ അപ്പീല്‍ ഫിഫ തള്ളി. നിര്‍ണായക മത്സരം സ്വന്തം ഗ്രൗണ്ടില്‍ കളിക്കാമെന്നത് നീലപ്പടയെ സംബന്ധിച്ചടുത്തോളം ആത്മവിശ്വാസം പകരുന്നതാണ്.

ആര്‍ത്തുവിളിക്കുന്ന ആരാധകര്‍ക്കിടയില്‍ മെസിയും കൂട്ടരും വിശ്വരൂപം പൂണ്ടാല്‍ അര്‍ജന്റീനയുടെ പ്രയാണം സുഗമമാകും. കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയം മാറ്റണം എന്നാവശ്യപ്പെട്ട് പെറു അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് ഫിഫ വ്യക്തമാക്കി.

ലോകകപ്പ് യോഗ്യാതാ പോരാട്ടത്തിന്റെ ആദ്യ ഘട്ടത്തില്‍ മെസിയുടെ നേതൃത്വത്തില്‍ വന്‍ മുന്നേറ്റം നടത്തിയ ലാറ്റിനമേരിക്കന്‍ ശക്തികള്‍ കോപ അമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് തോല്‍വികളിലേക്ക് കൂപ്പുകുത്തിയത്.


നിലവിലെ സാഹചര്യത്തില്‍ അര്‍ജന്റീന ലോകകപ്പ് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അതിനാല്‍ തന്നെയാണ് ഇനിയുള്ള രണ്ട് മത്സരവും നിര്‍ണായകമാണ്.അതെസമയം പെറുവിനും ഇക്വഡോറിനുമെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിനെ ഈ മാസം 16 ന് പ്രഖ്യാപിക്കും. ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News