ഇടുക്കി: റിസോര്‍ട്ട് ജീവനക്കാരിയായ വീട്ടമ്മയ്ക്ക് നേരെ പീഡന ശ്രമം. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഇടുക്കി വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പള്ളിവാസല്‍ ലക്ഷ്മി ഹരിജന്‍ കോളനിയിലെ താമസക്കാരിയായ നാല്‍പത്തിരണ്ട്കാരിക്ക് നേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി എത്തിയ അക്രമി വധഭീഷണി മുഴക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോലി സംബന്ധമായി ഭര്‍ത്താവും മക്കളും തിരുവനന്തപുരത്താണെന്നതിനാല്‍, ഇവര്‍ തനിച്ചായിരുന്നു താമസം.
വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് അക്രമിച്ചതെന്ന് വീട്ടമ്മ പറയുന്നു. ഓടി രക്ഷപ്പെട്ട ഇവര്‍ അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടി. അയല്‍ക്കാരെത്തിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പ്രദേശവാസിയായ വീരപാണ്ഡിയാണ് അക്രമിച്ചെന്ന് അയല്‍വാസിയായ യുവതി പറഞ്ഞു.
അക്രമത്തിനിരയായ വീട്ടമ്മ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

Get real time update about this post categories directly on your device, subscribe now.