
മുംബൈ: അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ കണ്ടുകെട്ടി. ദാവൂദിന്റെ സ്വത്തുക്കള്‍ പിടിച്ചടുത്തെന്ന വാര്‍ത്ത ബ്രിട്ടീഷ് സര്‍ക്കാര്‍ ശരിവച്ചു.
2015ല്‍ ഇന്ത്യ ദാവൂദിനെ സംബന്ധിക്കുന്ന കേസുകളുടെ രേഖകള്‍ ഒന്നടങ്കം ബ്രിട്ടനു കൈമാറിയിരുന്നു. 1993 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയും സൂത്രധാരനുമാണ് ദാവൂദ് ഇബ്രാഹിം. ഈ ഭീകരാക്രമണത്തില്‍ 260 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ദാവൂദ് അന്ന് മുതല്‍ ഒളിവിലാണ്.
യുകെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളില്‍ ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ കറാച്ചിയിലെ തന്നെ മൂന്ന് അഡ്രസുകളിലുള്ള സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദാവൂദ് എന്ന അലേധാലോക തലവന് 21 ല്‍ അധികം കള്ളപ്പേരുകളില്‍ 6.7 ബില്യണ്‍ ഡോളര്‍ സ്വത്ത് ഉണ്ടെന്നാണ് വിലയിരുത്തുന്നത്.
ദാവൂദിന്റെ കുപ്രസിദ്ധമായ ഡി കമ്പനിക്ക് അല്‍ഖെയ്ദയുമായി ഇടപാടുകളുണ്ടെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിനെ വിചാരണ ചെയ്യുന്നതിന് ഇന്ത്യയിലെത്തിക്കാന്‍ തുടര്‍ശ്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിവരുന്നതായാണ് വിവരങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here