ഇന്ധന വില കുതിക്കുന്നു; രണ്ട് മാസത്തിനിടെ കൂടിയത് 7 രൂപയിലേറെ; 22ന് നോ പെട്രോള്‍ ഡേ

ദില്ലി: അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇന്ത്യൻ എണ്ണക്കമ്പനികൾ പെട്രോള്‍-ഡീസല്‍ വില കൂട്ടിക്കൊണ്ടേയിരിക്കുന്നു. പെട്രോളിന് എട്ട്മാസത്തിനിടയിലെ കൂടിയ വിലയാണ് നാല് പൊതുമേഖലാ കമ്പിനികളും റിലയന്‍സും എസ്സാറുമടക്കമുള്ള സ്വകാര്യ കമ്പിനികളും ഈടാക്കുന്നത്.

ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് വില 70 രൂപ കടന്നു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയുള്ള മുംബൈയില്‍ ലിറ്ററിന് 80 രൂപയായി. ഡീസല്‍ വിലയും നാലു രൂപ കൂട്ടി.തിരുവനന്തപുരത്താകട്ടെ പെട്രോളിന് 74രൂപ കടന്നു.
ഡീസലിനാകട്ടെ 63.82 രൂപ.

പെട്രോള്‍ വില

01/07/17 63 രൂപ
08/07/17 64 രൂപ
15/07/17 65 രൂപ
22/07/17 66.50 രൂപ
28/07/17 68.70 രൂപ
04/08/17 69 രൂപ
15/08/17 70 രൂപ
23/08/17 71 രൂപ
28/08/17 72.34 രൂപ
29/08/17 72.97 രൂപ
12/09/17 74.22 രൂപ

എണ്ണവില കൂടുന്നതിനനുസരിച്ച് വിപണിയില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയും കുതിക്കുകയാണ്. മോദിയുടെ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ അടിമകളെപ്പോലെ ഒരക്ഷരം ഉരിയാടാതെ എല്ലാം സഹിക്കാൻ ഇന്ത്യൻ ജനതപ്രാപ്തമായിക്കഴിഞ്ഞു. കോർപ്പറേറ്റുകൾക്ക് വിടുവേല ചെയ്യുന്ന പ്രധാനമന്ത്രിയെ ആരും എതിര്‍ക്കുന്നില്ലെന്നതാണ് വിചിത്രം.

ഇന്ത്യയില്‍ പെട്രോള്‍ വില സർവകാല റെക്കോഡിലേക്ക് കുതിച്ചത് 2013 സെപ്തംബര്‍ 14നാണ്. അന്ന് ക്രൂഡോയില്‍ വില ബാരലിന് 114.44 ഡോളറെത്തിയപ്പോള്‍ കേരളത്തിലെ പെട്രോള്‍ വില 78.41 മുതല്‍ 79.01 രൂപ വരെയായിരുന്നു.
ക്രൂഡോയില്‍ വില ഇന്നലെ 53.69 ഡോളറില്‍ നില്‍ക്കുമ്പോള്‍ കേരളീയര്‍ പെട്രോളിന് നല്‍കുന്നത് 74രൂപയും. അതായത് രാജ്യാന്തര വിപണിയില്‍ വിലപകുതിയിലേറെ കുറഞ്ഞിട്ടും നമുക്ക് കുറഞ്ഞത്അഞ്ച് രൂപ മാത്രം!!!!

ക‍ഴിഞ്ഞ ജൂണ്‍ 16നാണ് ദിവസേന വില പുതുക്കി നിശ്ചയിക്കുന്ന ഡൈനാമിക് പ്രൈസിങ്ങ് സിസ്റ്റം ഇന്ത്യയില്‍ നടപ്പിലാക്കിയത്. ആദ്യ ആ‍ഴ്ചയില്‍ പെട്രോളിന് രണ്ടര രൂപയോളം കുറവ് വന്നിരുന്നു. തുടക്കത്തില്‍ ജനങ്ങളെ ആശ്വസിപ്പിച്ചശേഷംപടിപടിയായി വില കൂട്ടുകയായിരുന്നു.

ജനത്തെ എരിതീയിലാക്കിയ ഈ കൊള്ളയ്ക്കെതിരെ ഈ മാസം 22ന് സമൂഹ മാധ്യമ കൂട്ടായ്മകള്‍പെട്രോള്‍ രഹിത ദിനം ആചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News