രണ്ടാം വിവാഹത്തെ കുറിച്ച് അമലാ പോള്‍; ‘ധനുഷ് എന്റെ പ്രിയ സുഹൃത്ത്’

അമലാ പോളിന്റെ വിവാഹവും വിവാഹമോചനവുമൊക്കെ തെന്നിന്ത്യയില്‍ വലിയ വാര്‍ത്തയാണ്. സംവിധായകന്‍ വിജയുമായുളള വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന അമല വിവാഹമോചനത്തിനു ശേഷം സിനിമയില്‍ സജീവമായി. തുടര്‍ച്ചയായി ധനുഷിന്റെ ചിത്രങ്ങളില്‍ അഭിനയിച്ച അമലയ്ക്ക് ധനുഷിനെ ചേര്‍ത്ത് അപവാദവും കേള്‍ക്കേണ്ടി വന്നു. ഇക്കാര്യത്തില്‍ നിലപാടു പ്രഖ്യാപിക്കുകയാണ് അമല.

‘ഇതൊക്കെ പത്രക്കാര്‍ എഴുതുന്നതാണ്. അദ്ദേഹത്തിന്റെ ജോഡിയായി വേലയില്ലാ പട്ടാധാരിയില്‍ അഭിനയിച്ചു. പിന്നീട് അദ്ദേഹം നിര്‍മ്മാതാവായ അമ്മാ കണക്കില്‍ അഭിനയിച്ചു. വേലയില്ലാ പട്ടാധാരി 2ലും അഭിനയിച്ചു. അഭിനയിക്കുമ്പോള്‍ നല്ല മോട്ടിവേഷന്‍ തരുന്നയാളാണ് അദ്ദേഹം. ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ ഗോസിപ്പുകാര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല’.

‘മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നടിയാകുമെന്ന് കരുതിയതല്ല. ഒരാളെ പ്രേമിക്കുമെന്നോ വിവാഹം കഴിക്കുമെന്നോ ചിന്തിച്ചിട്ടില്ല. അതിനു ശേഷം നടന്നതെല്ലാം അപ്രതീക്ഷിതമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല.’അമല വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here