ഇത് ചെകുത്താന്റെ സുവിശേഷ പ്രസംഗം; ഗൗരി ലങ്കേഷ് അനുസ്മരണ യോഗം സംഘടിപ്പിച്ച് ബിജെപി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ച് ബിജെപി. ബിജെപി മീഡിയ സെല്ലിന്റെ പേരില്‍ പറവൂരിലാണ് യോഗം നടത്തിയത്. സെല്‍ കണ്‍വീനര്‍ പി ശിവശങ്കരനാണ് യോഗം ഉദ്ഘാടനം ചെയ്തത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ അടക്കം നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സംഭവത്തെ ചെകുത്താന്റെ സുവിശേഷ പ്രസംഗം എന്നാണ് സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്.

കൊലപാതകത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനയാണെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളാണ് കൊലക്കു പിന്നിലെന്നാണ് ബിജെപിയുടെ വാദം. മാത്രമല്ല, സംഭവത്തില്‍ സംഘ ബന്ധം തുറന്ന് പറഞ്ഞ് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ ഡിഎന്‍ ജീവന്‍രാജ് കഴിഞ്ഞദിവസം രംഗതെത്തിയിരുന്നു. ആര്‍എസ്എസിനെതിരെ എഴുതിയതുകൊണ്ടുതന്നെയായിരിക്കാം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് ജീവന്‍രാജ് പറഞ്ഞിരുന്നു.

അതേസമയം, ഗൗരി ലങ്കേഷിനെയും എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയത് ഒരേ തോക്ക് ഉപയോഗിച്ച് തന്നെയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65 എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു സംഭവങ്ങളിലും ഉപയോഗിച്ചിരുന്ന തോക്കില്‍ 80 ശതമാനത്തോളം സാമ്യം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ രണ്ടുസംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമോ സംഘടനയോ ആണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

കല്‍ബുര്‍ഗി കേസിലെ ഫോറന്‍സിക് പരിശോധനയില്‍, ഗോവിന്ദ് പന്‍സാര വധക്കേസില്‍ ഉപയോഗിച്ച അതേ തോക്കുമായി സാമ്യം കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News