ഗൗരി ലങ്കേഷിനെ കൊന്നത് സംഘപരിവാറെന്ന് സിപിഐ മാവോയിസ്റ്റ്; മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് തരംതാണ നടപടി

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാര്‍ തന്നെയാണെന്ന് സിപിഐ മാവോയിസ്റ്റ്. കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് തരംതാണ നടപടിയാണെന്നും ജനകീയ പോരാട്ടങ്ങളുടെ വായ്മൂടി കെട്ടുന്നതിന് വേണ്ടി സംഘപരിവാര്‍ നടപ്പിലാക്കിയ കൊലയാണിതെന്നും സിപിഐ മാവോയിസ്റ്റ് വ്യക്തമാക്കി.

സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി വക്താവ് അഭയ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ശക്തികളുടെ അക്രമങ്ങള്‍ക്കെതിരെയും നിര്‍ഭയം പോരാടിയാ വ്യക്തിയായിരുന്നു ലങ്കേഷെന്നും കുറിപ്പില്‍ പറയുന്നു. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണ അയ്യൂബിന്റെ ‘ഗുജറാത്ത് ഫയല്‍സ്’ കന്നടയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത് മുതലാണ് വലതുപക്ഷ സംഘടനകളുടെ കണ്ണിലെ കരടായി ലങ്കേഷ് മാറിയതെന്നും കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ മോദി മൗനം പാലിക്കുന്നത് കൊലപാതകത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് പങ്കുള്ളതിന്റെ സൂചനയാണ്. ഭരണത്തിന്റെ ഭാഗമായവര്‍ക്ക് തന്നെ കൃത്യത്തില്‍ പങ്കുള്ളപ്പോള്‍ അന്വേഷണം എത്തരത്തിലാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ കേസുകള്‍ ചൂണ്ടിക്കാട്ടി സിപിഐ മാവോയിസ്റ്റ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe