അര്‍ധരാത്രി നടുറോഡില്‍ ചുരിദാറിനുള്ളില്‍ പുരുഷ രൂപം; കാരണം കേട്ട് ഞെട്ടിത്തരിച്ച് പൊലീസും നാട്ടുകാരും

അര്‍ധരാത്രി റോഡിലൂടെ തനിച്ച് സംശയാസ്പദമായി നടന്നു നീങ്ങിയ സ്ത്രീയെ കണ്ട് നാട്ടുകാര്‍ അമ്പരന്നു. യുവതിയെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ കണ്ടത് പെണ്‍വേഷം ധരിച്ച യുവാവിനെ. സ്ത്രീ നടന്നു പോകുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

ചുരിദാറിനുള്ളിലെ പുരുഷ രൂപത്തെ കണ്ട് നാട്ടുകാരും ഞെട്ടി. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ പൊലീസില്‍ വിവരം അറിയിച്ചു. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് ആറങ്ങാടിയിലായിരുന്നു സംഭവം.

മഹാരാഷ്ട്രയില്‍ നിന്നു വന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണിയാള്‍. കൊച്ചിയിലേയ്ക്ക് പോകവേ കാഞ്ഞങ്ങാട് വിശ്രമിക്കാന്‍ വണ്ടി നിര്‍ത്തുകയായിരുന്നു. പൊലീസ് ലോറി പരിശോധിച്ചപ്പോള്‍ കണ്ടെടുത്ത വസ്ത്രങ്ങളിലധികവും സ്ത്രീകളുടേതായിരുന്നു.

ചോദ്യം ചെയ്യലില്‍ തനിക്ക് സ്ത്രീയായി ജീവിക്കാനാണ് ഇഷ്ടമെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും പറഞ്ഞു. ഇതോടെ പൊലീസ് യുവതിയെ വിട്ടയക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News