തുടര്‍ച്ചയായി ഭീഷണിസന്ദേശങ്ങള്‍ ലഭിക്കുന്നെന്ന് എംസി ജോസഫൈന്‍; തപാലില്‍ മനുഷ്യവിസര്‍ജ്യങ്ങളും

തിരുവനന്തപുരം: തനിക്ക് നിരവധി ഭീഷണികത്തുകള്‍ ലഭിക്കുന്നതായി വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാടിന് ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച് തുടങ്ങിയതെന്നും ഭീഷണി കത്തുകള്‍ പൊലീസിന് കൈമാറുമെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു

നടി ആക്രമിക്കപ്പെട്ട കേസില്‍ കമീഷന്‍ എടുത്ത ശക്തമായ നിലപാടിന് ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ വന്ന് തുടങ്ങിയതെന്നും മനുഷ്യവിസര്‍ജങ്ങള്‍ പോലും അധ്യക്ഷയുടെ പേരില്‍ വരുന്നുണ്ടെന്നും ജോസഫെന്‍ വെളിപെടുത്തി. ലഭിക്കുന്ന പരാതികള്‍ മുഴുവന്‍ ഡിജിപിക്ക് കൈമാറാന്‍ തീരുമാനിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വധഭീഷണിയുടെ സ്വഭാവത്തിലുളള കത്തുകള്‍ ലഭിച്ചിട്ടില്ലെന്നും തനിക്കെതിരായ ഭീഷണിയെ കാര്യമാക്കുന്നില്ലെന്നും കമ്മീഷനെ ഭീഷണിപ്പെടുത്തി വായടക്കമെന്ന് ആരും കരുതേണ്ടതെന്നും ജോസഫൈന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ കമീഷന്‍ അദലാത്തിനിടെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു അവരുടെ പ്രതികരണം.

ഭീഷണികത്തുകള്‍ വരുന്നു എന്ന അറിഞ്ഞ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ബന്ധപ്പെട്ട് ജോസഫൈനില്‍ നിന്ന് കാര്യങ്ങള്‍ ആരാഞ്ഞു. പരാതി ലഭിച്ചാലുടന്‍അന്വേഷണം തുടങ്ങനാണ് പൊലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News