ദിലീപിനെ നേരിടാന്‍ മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നു

ദിലീപിനെ നേരിടാന്‍ മോഹന്‍ലാലും മഞ്ജുവാര്യരും ഒരുമിച്ചിറങ്ങുകയാണ്. കോടതിയിലേക്കോ ജയിലിലേക്കോ അല്ല, മഞ്ജുവും മോഹന്‍ലാലും ദിലീപിനെതിരെ ഒന്നിച്ചു നീങ്ങുന്നത്, തിയേറ്ററുകളിലേക്കാണ്. അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ദിലീപ് ചിത്രമായ രാമലീല 28-ാം തീയതി തിയേറ്റുകളിലേക്കെത്തുമ്പോള്‍ നേരിടാന്‍ വില്ലനുമായി മഞ്ജുവും മോഹന്‍ലാലും ഉണ്ടാകും. സെപ്തംബര്‍ 28ന് തന്നെയാണ് ഈ ചിത്രവും ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

രാമലീല ചിത്രീകരണം പൂര്‍ത്തിയാക്കി അവസാന ഘട്ട മിനുക്ക് പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നായകന്‍ അറസ്റ്റിലായത്. പിന്നീട് ദിലീപിന് ജാമ്യം കിട്ടുന്ന മുറക്ക് ചിത്രം റിലീസ് ചെയ്യാനായിരുന്ന നിര്‍മാതാവായ ടോമിച്ചന്‍ മുളക്പാടം തീരുമാനിച്ചിരുന്നത്. എന്നാല്‍ ജയില്‍വാസം അനന്തമായി നീണ്ടതോടെ കാര്യങ്ങള്‍ അവതാളത്തിലാവുകയിരുന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ അരുണ്‍ ഗോപിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ടീം രാമലീല. എന്നാല്‍ ഈ പ്രതീക്ഷ എത്രമാത്രം വിജയിക്കുമെന്ന സംശയവുമുണ്ട്. കാരണം ദിലീപിനെതിരായ പൊതുജന വികാരം ശക്തമാണെന്നിരിക്കെ ഫാന്‍സിനപ്പുറത്തേക്ക് കുടുംബ പ്രേക്ഷകര്‍ എത്തുമോയെന്ന് കണ്ട് തന്നെ അറിയണം.

14 കോടി മുതല്‍ മുടക്കിലാണ് ടോമിച്ചന്‍ രാമലീല നിര്‍മ്മിച്ചിരിക്കുന്നത്. മറുവശത്ത് വമ്പന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന വില്ലന്‍ മോഹന്‍ലാലിന്റെ പ്രതീക്ഷയാണ്. 100 കോടി ക്ലബില്‍ കയറുന്ന ചിത്രമാകും വില്ലനെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News