കെപിസിസി അധ്യക്ഷനാവാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: ഉമ്മന്‍ചാണ്ടിക്ക് വേണ്ടി വീണ്ടും കെ. മുരളീധരന്‍ രംഗത്ത്. കെപിസിസി പ്രസിഡന്റാവാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍ പറഞ്ഞു.

അങ്ങനെ വന്നാല്‍ പാര്‍ട്ടിയിലെ സമവാക്യം ശരിയാകും. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടിക്ക് യോഗ്യതയുണ്ടെന്നും രമേശിന് അയോഗ്യതയില്ലെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

ഉമ്മന്‍ചാണ്ടി പാര്‍ട്ടിക്കായി സജീവമായി തന്നെ രംഗത്തുണ്ട്. സീനിയര്‍ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെ താന്‍ ബഹുമാനിക്കുന്നു എന്നും മുരളീധരന്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റാവാന്‍ താനില്ലെന്നും പുതിയ നേതാക്കള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പ് വീതം വപ്പാവില്ല പുനസംഘടനയെന്നും മുരളീധരന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here