
അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ് കുഞ്ഞിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അലക്‌സിസ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് മകളുടെ പേര്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുഞ്ഞിനൊപ്പമുള്ള ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ആദ്യ സ്‌കാനിംഗ് വീഡിയോ, അതിനുശേഷം ഉണ്ടായ അനുഭവങ്ങള്‍, എല്ലാം സെറീന വീഡിയോ രൂപത്തില്‍ പുറത്തുവിട്ടിട്ടുണ്ട്.
ആണ്‍കുട്ടികളുടെ പേരിനൊപ്പം ജൂനിയര്‍ ചേര്‍ക്കുമെങ്കിലും പെണ്‍കുട്ടികള്‍ക്ക് അങ്ങിനെ പേരിടാറില്ല. അതിനാല്‍ തന്നെ അലക്‌സിയയുടെ പേര് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ഈ മാസം ഒന്നിനാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റെഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here