നടിയുടെ നഗ്നത പകര്‍ത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരായ കുറ്റമെന്ന് ദിലീപ്; അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. 60 ദിവസമായി താന്‍ ജയിലിലാണെന്നും അതുകൊണ്ട് സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

നടിയുടെ നഗ്‌ന ചിത്രം പകര്‍ത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണസംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദിലീപ് അപേക്ഷയില്‍ പറയുന്നു. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അപേക്ഷയില്‍ പറയുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

അതേസമയം, രാമലീല സിനിമ പ്രദര്‍ശിപ്പിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. നിര്‍മാതാവ് ടോമിച്ചന്റെ ആവശ്യമാണ് ഡിവിഷന്‍ ബഞ്ച് നിരസിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here