ബിജെപി സര്‍ക്കാരിനെ മുട്ടുകുത്തിച്ച് രാജസ്ഥാനിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം; കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു

ദില്ലി: രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെ മുട്ടുകുത്തിച്ച് കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 14 ദിവസങ്ങളായി നടന്നുവന്ന പ്രക്ഷോഭമാണ് വിജയം കണ്ടത്. സമരക്കാര്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും ബിജെപി ഭരിക്കുന്ന സര്‍ക്കാര്‍ ഒടുവില്‍ അംഗീകരിച്ചു.

ആവശ്യങ്ങള്‍ ഇങ്ങനെ: 50,000 രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളും. എട്ടു ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2) എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. വിളകള്‍ക്ക് 7 ദിവസത്തിനുള്ളില്‍ താങ്ങുവില നല്‍കി സംഭരിക്കും. 3) കൃഷിക്കായുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കും. 4) എസ്‌സി, എസ്ടി ,ഒബിസി ഫെലോഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യും. 5) അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് വിളകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരും. 6) കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ 2000 ആയി വര്‍ധിപ്പിച്ചു. 7) കനാല്‍ ജലം വന്നില്ലെങ്കില്‍ വിളകള്‍ക്ക് ഇന്‍ഷുറന്‍സ്.


കിസാന്‍ സഭ പ്രസിഡന്റ് അമ്രാറാം നേതൃത്വം കൊടുത്ത കര്‍ഷകപ്രക്ഷോഭം ജനകീയസമരമായി വളരുകയായിരുന്നു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങിയതോടെ പ്രക്ഷോഭം ജനകീയസമരമായി മാറുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. പൊലീസ് ഇടപെടല്‍ ചില സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അത്തരം പൊലീസ് ഇടപെടലുകള്‍ മറികടന്നാണ് സമരം വിജയം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News