സിപിഐഎം സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. ഒക്ടോബര്‍ 15 വരെ 31,700 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക. 4,63,000ത്തിലേറെ അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സിപിഐഎമ്മിനെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിക്കുന്നത്.

തുടര്‍ന്ന് 2093 ലോക്കല്‍ സമ്മേളനങ്ങളും, 206 ഏരിയാ സമ്മേളനങ്ങളും നടക്കും. ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടാബര്‍ 15 മുതല്‍ നവംംബര്‍ 15 വരെയും ഏരിയ സമ്മേളനങ്ങള്‍ നംവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുമാണ് നടക്കുക. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 26ന് തുടങ്ങി ജനുവരി 21ന് അവസാനിക്കും. തൃശൂരില്‍ ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സംസ്ഥാന സമ്മേളനം.

ലോക്കല്‍ സമ്മേളനങ്ങളുടെ ഭാഗമായി വളണ്ടിയര്‍ പരേഡ്, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകളും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി കമ്മറ്റികളില്‍ യുവജന, സ്ത്രീ പ്രതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് സമ്മേളനങ്ങള്‍ ഊന്നല്‍ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News