ഫറോക്ക് നഗരസഭാ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി

കോഴിക്കോട്: ഫറോക്ക് നഗരസഭാ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. യുഡിഎഫ് ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങളും കോണ്‍ഗ്രസിനുള്ളിലെ അന്തഛിദ്രങ്ങളും മൂലം ഫറോഖ് നഗരസഭാ ഭരണം അനിശ്ചിതത്വത്തിലായിരുന്നു. ലീഗിലെ ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന് ചെയര്‍പേഴ്‌സന്‍ ടി സുഹറാബി കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

യുഡിഎഫ് 19, എല്‍ഡിഎഫ്, 18 ബിജെപി 1 ഇങ്ങനെയായിരുന്നു കക്ഷിനില. അതിനിടെ ഇന്നലെ കോണ്‍ഗ്രസിലെ മൊയ്തീന്‍ കോയ, ശാലിനി എന്നിവര്‍ മാറി നിന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. ഇതോടെ ഭരണം അടിമറിയുമെന്ന അഭ്യൂഹം ഉയര്‍ന്നു. എന്നാല്‍ ഇന്ന് കാലത്ത് ശാലിനി നഗരസഭയിലെത്തി. പക്ഷെ മൊയ്തീന്‍ കോയ വിപ്പ് സ്വീകരിക്കാതെ വിട്ട് നിന്നു.

പരാജയം മണത്ത യുഡിഎഫ് തെരഞ്ഞെടുപ്പിനെത്തിയില്ല. അതേ സമയം വിട്ടു നിന്ന കോണ്‍ഗ്രസ് അംഗത്തെ തിരിച്ചെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് യുഡിഎഫ്. udf കൗണ്‍സിലര്‍ ആസിഫ്, ബിജെപിയുടെ ഒരംഗം വിട്ടുനിന്നത് യുഡിഎഫിന് വേണ്ടിയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News