സിനിമാ പ്രവര്‍ത്തകരുടെ കൂട്ടസന്ദര്‍ശനം; അസ്വാഭാവികത ഒന്നുമില്ലെന്ന് ജയില്‍ സൂപ്രണ്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ താരങ്ങള്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് ആലുവ സബ്ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരം അങ്കമാലി മജിസ്‌ട്രേറ്റ് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ദിലീപിനെ കണ്ടതും സംസാരിച്ചതും. കേസുമായി ബന്ധപ്പെട്ട് കാര്യങ്ങളല്ല ഇവര്‍ ദിലീപിനോട് സംസാരിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജയില്‍ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനത്തിനുശേഷം ഇവര്‍ മാധ്യമങ്ങളോട് എന്തു പറഞ്ഞു എന്ന് തനിക്കറിയില്ലെന്നും ജയില്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

സെപ്തംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ ദിലീപിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here