പശുവിന്‍തോല്‍ കിട്ടാനില്ല; ചെണ്ട നിര്‍മാണം താളംതെറ്റി

തൃശൂര്‍: ഗോമാംസ നിരോധനത്തിന് പിന്നാലെ ചെണ്ട, തകില്‍, തിമില എന്നിവയുടെ നിര്‍മാണം പ്രതിസന്ധിയിലായിരിക്കുകയാണ്. കന്നുകാലികളുടെ വരവ് കുറഞ്ഞതും കശാപ്പ് നിരോധനവുമാണ് ഇതിനു കാരണമായത്. സംസ്ഥാനത്ത് ഏറ്റവുമധികം ചെണ്ട നിര്‍മ്മിക്കുന്നത് തൃശൂര്‍ ജില്ലയിലെ കുന്നംകുളം വെളപ്പായ, വെള്ളറക്കാട്, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ്. പശു കാള എന്നിവയുടെ തോലാണ് ചെണ്ടയ്ക്ക് ഏറ്റവും അനുയോജ്യം.

നാടന്‍ പശുത്തോലില്‍ കൊഴുപ്പു കൂടുതലായതിനാല്‍ അവ ചെണ്ട നിര്‍മാണത്തിനായി ഉപയോഗിക്കാനാവില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കശാപ്പിനെത്തിക്കുന്ന എല്ലും തോലുമായ കന്നുകാലികളുടെ തോലിലാണ് മികച്ച ചെണ്ടകള്‍ പിറവികൊള്ളുന്നത്. എണ്ണൂറ് രൂപ മുതല്‍ രണ്ടായിരം രൂപ വരെയാണ് പശുവിന്റെ തോലിന് വില. ഒരു പശുവിന്റെ തോലില്‍ നിന്ന് മൂന്ന് ചെണ്ട നിര്‍മ്മിക്കാനാവശ്യമായ തോല്‍ ലഭിക്കും. അതിനാല്‍ ചെണ്ട നിര്‍മാണ മേഖല പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.

അന്വേഷിച്ചെത്തുന്നവര്‍ക്കെല്ലാം ചെണ്ട നല്‍കാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ശബ്ദവും താളവും പൂര്‍ണമാകണമെങ്കില്‍ ചെണ്ട പശുത്തോല്‍ ഉപയോഗിച്ചു നിര്‍മിക്കണമെന്നാണ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News