നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് ജാമ്യം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു. 2011 ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ്  സുനിയ്ക്ക് ജാമ്യം ലഭിച്ചത്. എറണാകുളം CJ M കോടതിയാണ് ജാമ്യം അനുവദിച്ചത്.

സുനി ഉൾപ്പടെ 5 പ്രതികളെയാണ് കേസിൽ നേരത്തെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2011 ജനുവരി 5ന് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ മുതിർന്ന നടിയെ ടെമ്പോ ട്രാവലറിൽ കയറ്റുകയായിരുന്നു. വണ്ടി വഴി മാറി ഓടുന്നതു കണ്ട നടി ,നിർമ്മാതാവുകൂടിയായ ഭർത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു.

പദ്ധതി പൊളിഞ്ഞെന്നു മനസ്സിലാക്കിയ സുനിയും കൂട്ടരും നടിയെ സ്വകാര്യ ഹോട്ടലിനു മുന്നിൽ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു.

സുനി ഒഴികെ മറ്റ് നാല് പ്രതികൾക്കും ഹൈക്കോടതിയിൽ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സുനിയ്ക്ക് CJM കോടതി ജാമ്യം അനുവദിച്ചെങ്കിലും യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ ജയിലിൽ നിന്നു പുറത്തിറങ്ങാൻ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News