ദേ ഇതാണാ ജിമിക്കിപ്പെണ്ണ്

ഓണത്തിന് ഏറ്റവും വൈറലായ വീഡിയോ , ജിമിക്കിക്കമ്മലിന്‍റെ നൃത്താവിഷ്കാരം. കൊച്ചി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നവതരിപ്പിച്ച ജിമിക്കിഡാന്‍സ്. കൊച്ചുകേരളത്തില്‍ നിന്ന് പുറപ്പെട്ട് അങ്ങ് ഓസ്കാര്‍ അവതാരകന്‍ അമേരിക്കക്കാരന്‍ ജിമ്മി കിമ്മലിന്റെ ട്വീറ്റില്‍ വരെ കയറിക്കൂടികാമ്പസിലെ ഈ തകര്‍പ്പന്‍ ഡാന്‍സ്.

ഈ ഡാന്‍സ് വീഡിയോയിലൂടെ കേരളത്തിന് ഒരു സെലിബ്രിറ്റി ഡാന്‍സറെയും ലഭിച്ചു. ചേര്‍ത്തലക്കാരി ഷെറില്‍ ജി കടവന്‍. കാമ്പസിലെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക. തെന്നിന്ത്യയാകെ ഷെറിലും ഷെറിലിന്റെ ഡാന്‍സും തരംഗമായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ യുവാക്കള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഈ സുന്ദരിക്കുട്ടിയെക്കുറിച്ചാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഡാന്‍സും ആഘോഷങ്ങളിലെ പങ്കാളിത്തവുമൊന്നും ഷെറിന് പുതുമയുള്ള കാര്യങ്ങളേയല്ല. ചെറുപ്പം മുതലേ ഡാന്‍സ് പഠിക്കുന്നുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴും പരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പഠനകാലമാണ് ഷെറിലിനെ കലാരംഗത്ത് കൂടുതല്‍ സജീവമാക്കിയത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സില്‍ ഷെറില്‍ അധ്യാപികയായി ജോലിക്ക് കയറിയിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളു.

ഓണാഘോഷത്തിന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന ചിന്തയാണ് ജിമിക്കി കമ്മല്‍ ഡാന്‍സിലേക്ക് നയിച്ചത്.
വീഡിയോ യൂട്യൂബില്‍ വൈറലായതോടെ ഷെറിലിന് ആരാധകരെക്കൊണ്ട് രക്ഷയില്ലാതായി. അഭിനന്ദനമറിയിക്കാനും പരിചയപ്പെടാനുമായി നിരവധി പേരാണ് ദിവസേനെ ഷെറിലിന്റെ ഫോണിലേക്ക് വിളിക്കുന്നത്. സിന്മാ ഓഫറുകളും വരുന്നുണ്ട്. ചേര്‍ത്തല സ്വദേശികളായ ജോര്‍ജ് കടവന്‍റെയും ടെസി ജോര്‍ജിന്‍റെയുംമകളാണ് ഷെറില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here