വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് വി എസ്

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ വന്ന വധഭീഷണി സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ഒരു സംഭവമാണിത്. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ചെയര്‍മാനെതിരെ നിരന്തരം ഭീഷണി സന്ദേശങ്ങളും മനുഷ്യ വിസര്‍ജ്യമടക്കമുള്ള പാഴ്‌സലുകളും അയക്കുന്നതിനു പിന്നിലെ വ്യക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുക എന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ വനിതാ കമ്മീഷന് കഴിയാതെ വരുന്നത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News