ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കാന്‍ പുതിയ സ്ത്രീ വേഷവുമായി യുവനടന്‍; ദൃശ്യങ്ങള്‍ തരംഗമാകുന്നു

പുരുഷതാരങ്ങള്‍ സത്രീ വേഷത്തിലഭിനയിച്ചിട്ടുളള സിനിമകള്‍ ധാരാളമുണ്ട്. കമല്‍ ഹാസന്‍ മുതല്‍ വിക്രം വരെ പകര്‍ന്നാടിയ സ്ത്രീവേശങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ തരംഗമായിട്ടുണ്ട്. ഒരു സുന്ദരിയെ കൂടി ഇക്കൂട്ടത്തിലേക്ക്കിട്ടിയിരിക്കുകയാണ്.

ത്യാഗരാജന്‍ കുമാരരാജയുടെ സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിലൂടെ മേക്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് വിജയ് സേതുപതി. ചുവന്ന സാരിയും മാലയും കമ്മലും അതിനൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ചാണ് വിജയിയുടെ ചിത്രം പുറത്ത് വന്നത്. സ്ത്രീ വേഷത്തിലെത്തിയ സേതുപതിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തൊട്ടതെല്ലാം പൊന്നാക്കുന്ന നായകനാണ് സേതുപതി. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി മുന്‍നിര താരമായി. അഭിനയിച്ച എല്ലാ ചിത്രങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തില്‍ മികച്ച ആരാധക പിന്തുണയുള്ള താരമാണ് വിജയ് സേതുപതി. മലയാളികള്‍ നെഞ്ചേറ്റിയ മാധവനും വിജയ് സേതുപതിയും ഒന്നിച്ച വിക്രം വേദയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

മികച്ച പ്രേക്ഷക പ്രീതി ലഭിച്ച വിക്രം വേദയില്‍ നല്ല പ്രകടനമാണ് സേതുപതി കാഴ്ചവെച്ചത്. സൂപ്പര്‍ ഹിറ്റായ വിക്രം വേദയ്ക്ക് ശേഷം വിജയ് സേതുപതി വളരെ വ്യത്യസ്തമായ പരീക്ഷണത്തിന് തയ്യാറെടുക്കുന്ന ചിത്രം കൂടിയാണ് സൂപ്പര്‍ ഡിലക്‌സ്. ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡറായാണ് സേതുപതിയെത്തുന്നതെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News