വേങ്ങരയിലെ സ്ഥാനാര്‍ത്ഥി; മുസ്ലിം ലീഗില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക്; പ്രതിഷേധവുമായി കെ എന്‍ എ ഖാദര്‍

മലപ്പുറം:  വേങ്ങരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കേണ്ടെന്ന നേതൃത്വത്തിന്റെ തീരുമാനത്തില്‍ കെ എന്‍ എ ഖാദറിന് അമര്‍ഷം. സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പദം ഒരിക്കല്‍ക്കൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഖാദര്‍ ഹൈദരലി തങ്ങളെ സമീപിച്ചു. ഇക്കാര്യം ഇപ്പോഴല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് പറഞ്ഞ് കാദറിനെ തിരിച്ചയച്ചു.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന ഹമീദ് മാസ്റ്റര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കെ എന്‍ എ ഖാദര്‍ മലപ്പുറത്തെ ലീഗ് കമ്മിറ്റിയുടെ അമരക്കാരനാവുന്നത്. നേതൃത്വത്തിലെ ചിലരുടെ അതൃപ്തികൊണ്ട് മാത്രം നിയമസഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട കാദര്‍ വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴിതെളിഞ്ഞതോടെ സ്ഥാനാര്‍ത്ഥി മോഹവുമായി രംഗത്തെത്തിയിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് തങ്ങളെയും നിരവധി തവണ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ജനസമ്മതിയോ ലീഗ് അണികളുടെ പോലും പിന്തുണയോ കാദറിനില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ മലപ്പുറത്ത് വിഭാഗീയതയുണ്ടാക്കാന്‍ കാദര്‍ഷശ്രമിച്ചെന്ന് ഒരുവിഭാഗത്തിന് ആക്ഷേപമുണ്ട്.


സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പദം ഒരിക്കല്‍ക്കൂടി നല്‍കണമെന്നാണ് കാദറിന്റെ പുതിയ ആവശ്യം. ഇതിനായി ഹൈദരലി തങ്ങളെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായിട്ടില്ല. ജില്ലാ ജനറല്‍ സെക്രട്ടറി പദം വാഗ്ദാനം ചെയ്തുപോലും കാദറിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗിന് താല്‍പ്പര്യവുമില്ല. പാണക്കാട് കുടുംബത്തിന് ആധിപത്യമുള്ള മലപ്പുറം ജില്ലാകമ്മിറ്റിയില്‍ സെക്രട്ടറി സ്ഥാനം സമസ്തയുടെ താല്‍പ്പര്യംകൂടി കണക്കിലെടുത്താവണമെന്ന് ലീഗിന് നിര്‍ബന്ധമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News