തോലന്നൂര്‍ ഇരട്ടകൊലപാതകത്തിലെ സത്യം വെളിപ്പെടുത്തി പ്രതി സദാനന്ദന്‍; മരുമകള്‍ ഷീജയുടെ അറസ്റ്റ് ഉടന്‍

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് മരുമകൾഷീജയുടെ പ്രേരണയെ തുടർന്നെന്ന് പ്രതി സദാനന്ദൻ. ഷീജയുമായുള്ള വ‍ഴിവിട്ട് ബന്ധം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടു പോകാനാണ് കൊലപാതകം നടത്തിയത് . പ്രതിയെ പൂളയ്ക്കപ്പറന്പിലെ വീട്ടിലെത്തി തെളിവെടുത്തു. ആശുപത്രിയിൽ കസ്റ്റഡിയിലുള്ള ഷീജയുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും.
ഷീജയുമായി 4 മാസമായി അടുപ്പമുണ്ടെന്നാണ്ട് സദാനന്ദൻ പോലീസിന് മൊ‍ഴി നൽകിയത്. ഷീജയുടെ വീട്ടിൽ വാടക്ക് താമസിക്കുമ്പോൾ തുടങ്ങിയ വ‍ഴിവിട്ട ബന്ധം നിലനിർത്താനാണ് കൊലപാതകം നടത്തിയത്. വൃദ്ധ ദമ്പതികളെ ഒഴിവാക്കിയാൽ തോലന്നൂരിലെ വീട്ടില്‍ കാര്യസ്ഥനാക്കാമെന്നും ഓട്ടോറിക്ഷ വാങ്ങി നൽകാമെന്നും ഷീജ വാഗ്ദാനം നൽകിയിരുന്നതായും സദാനന്ദൻ പറഞ്ഞു.

ക‍ഴിഞ്ഞ മാസം 31 ന് സ്വാമിനാഥനെ ഷോക്കേൽപിച്ച് കൊല്ലാൻ ശ്രമിച്ചതിന് പിന്നിലും താനാണെന്ന് സദാനന്ദന്‍ സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സ്വാമിനാഥന്‍റെ സഹോദരിയുടെ മകൾ കൂടിയാണ് ഷീജ. ഷീജ ഇങ്ങനെ ക്രൂരമായി കൊലപാതകത്തിന് കൂട്ടുനിന്നതിന്‍റെ ഞെട്ടലിലാണ് ബന്ധുക്കള്‍.

ക‍ഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ സദാനന്ദനെ തോലന്നൂരിലെ വീട്ടില്‍ രാവിലെയെത്തിച്ചാണ് തെളിവെടുപ്പ് ന ടത്തിയത്. കൊലപാതക ശേഷം ആയുധങ്ങള്‍ കിണറ്റിലെറിഞ്ഞന്ന മൊ‍ഴിയുടെ അടിസ്ഥാനത്തില്‍ കിണര്‍ വറ്റിച്ച് ആയുധങ്ങള്‍ കണ്ടെടുത്തു.

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഷീജയുടെ 15 പവന്‍ സ്വര്‍ണ്ണം സദാനന്ദന് കൈമാറിയിരുന്നു. തേനൂരില്‍ സദാനന്ദന്‍ താമസിച്ച സ്ഥലത്ത് നടത്തിയ തെളിവെടുപ്പില്‍ സ്വര്‍ണ്ണം കണ്ടെടുത്തു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഷീജയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്‍റെ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News