റെക്കോര്‍ഡുകള്‍ പ‍ഴങ്കഥയാക്കി വില്ലന്‍റെ കുതിപ്പ്; ഗാനങ്ങളും തരംഗമാകുന്നു

റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രം വില്ലൻ റെക്കോർഡുകളുടെ പെരുമഴയാണ് തീർക്കുന്നത്. റിലീസിന് മുൻപേ തന്നെ 7 കോടി രൂപയുടെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവി യുടെ കയ്യിൽ നിന്ന് നേടി വില്ലൻ മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശം നേടിയ മലയാള ചിത്രം എന്ന ബഹുമതി മോഹൻലാലിൻറെ തന്നെ പുലിമുരുകന് ആണെങ്കിലും, പുലി മുരുകൻ റിലീസിന് ശേഷമാണു സാറ്റലൈറ്റ് റൈറ്റ് വിറ്റത്. 10 കോടി രൂപയ്ക്കു മുകളിൽ തുക കൊടുത്താണ് ഏഷ്യാനെറ്റ് പുലി മുരുകന്റെ സാറ്റലൈറ്റ് റൈറ്സ് സ്വന്തം ആക്കിയത്.

വേറെ രണ്ടു റെക്കോർഡുകളും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ മ്യൂസിക് റൈറ്സ് ആണ് ഈ ചിത്രത്തിന് ലഭിച്ചത്. അമ്പതു ലക്ഷം രൂപയ്ക്കാണ് ജംഗ്‌ളീ മ്യൂസിക് ഈ ചിത്രത്തിന്റെ മ്യൂസിക് റൈറ്സ് സ്വന്തമാക്കിയത്.

അതുപോലെ തന്നെ ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഹിന്ദി ഡബ്ബിങ് റൈറ്സും ഈ ചിത്രം സ്വന്തമാക്കി . ഒരു കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് അവകാശം വിറ്റു പോയത്. ബി ഉഉണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒരു സ്റ്റൈലിഷ് ക്രൈം ത്രില്ലർ ആണ്.

റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ ഇപ്പോൾ റിലീസിന് തയ്യാറടുക്കുകയാണ്. ചിത്രത്തിന് രണ്ടു മണിക്കൂർ പതിനേ‍ഴ് മിനിറ്റ് ദൈർഖ്യം ഉണ്ടെന്നും ചിത്രം സെൻസറിങ്നു സമർപ്പിച്ചിരിക്കുകയാണ് എന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ടീം ഫോർ മ്യൂസിക്സ് ഗാനങ്ങളും സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്ന വില്ലന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് മനോജ് പരമഹംസയാണ്.

ഇന്ത്യയിൽ തന്നെ ആദ്യമായി പൂർണ്ണമായും 8 K റെസൊല്യൂഷൻ ക്യാമെറയിൽ ചിത്രീകരിച്ച സിനിമ കൂടിയാണ് വില്ലൻ. തമിഴ് നടൻ വിശാൽ, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന, മലയാള സിനിമ താരങ്ങളായ മഞ്ജു വാര്യർ , ചെമ്പൻ വിനോദ്, സിദ്ദിഖ്, അജു വർഗീസ് , രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here