സിക്കിം സംസ്ഥാനത്തെ ട്രോളി പ്രിയങ്ക; ‍വിവരമില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്ന് സോഷ്യല്‍ മീഡിയ

സോഷ്യൽ മീഡിയയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പുലിവാലുപിടിച്ചിരിക്കുകയാണ്. സിക്കിം സംസ്ഥാനത്തെക്കുറിച്ചുള്ള പരാമർശമാണ് പ്രിയങ്കയ്ക്ക് പുലിവാലായത്. ഇന്ത്യയുടെ വടക്കു കി‍ഴക്കൻ സംസ്ഥാനമായ സിക്കിം കലാപകലുഷിതമായ സ്ഥലമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

പഹുന എന്ന പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാനഡയിലായിരുന്ന നടി അവിടെ ഒരു മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാദപരാമർശം നടത്തിയത്. അഭിമുഖം വൈറലായതോടെ സോഷ്യൽ മീഡിയക്കെതിരെ പരിഹാസവും വിമർശനവും നിറഞ്ഞു. വിവരമില്ലെങ്കിൽ നടി മിണ്ടാതിരിക്കണമെന്നാണ്
സോഷ്യൽ മീഡിയകളിലൊന്നടങ്കം ആവശ്യമുയരുന്നത്. നടി മാപ്പു പറയണമെന്ന് പറയുന്നവരും കുറവല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News