തിരുവനന്തപുരത്തെ പാറമടയിൽ നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

 തിരുവനന്തപുരം:  നെടുമങ്ങാട് വേങ്കോടിന്‌ സമീപമുള്ള പാറമടയിൽ നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. പാറമടയിലെ കുളത്തിൽ ചൂണ്ടയിടാൻ എത്തിയ കുട്ടികളാണ് തലയോട്ടിയും അസ്ഥികൂടവും ആദ്യം കണ്ടത് .

കുട്ടികൾ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.

നെടുമങ്ങാട് – വേങ്കോട് എസ് യു ടി ആശുപത്രിയിലേക്ക് പോകുന്ന ഇട റോഡിനു സമീപമുള്ള പാറമടയിൽ നിന്നാണ് മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരം പാറമടയിലെ കുളത്തിൽ ചൂണ്ടയിടാൻ എത്തിയ കുട്ടികളാണ് തലയോട്ടിയും അസ്ഥികൂടവും ആദ്യം കണ്ടത്. കുട്ടികൾ പറഞ്ഞ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാട്ടുകാരാണ് പോലീസിനെ അറിയിക്കുന്നത് .

തിരുവനതപുരം റൂറൽ എസ് പി അശോക്‌കുമാർ ,നെടുമങ്ങാട് ഡി വൈ എസ് പി ദിനിൽ എന്നീവരുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഫോറിൻസിക്ക് വിഭാഗം എത്തി തെളിവെടുപ്പ് നടത്തിയ ശേഷം .തലയോട്ടിയും അസ്ഥികൂടവും പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈ പാറമടയിൽ ഒരു തൊഴിലാളി മുൻപ് മുങ്ങി മരിച്ചിരുന്നു .

ഉപയോഗശൂന്യമായി കിടക്കുന്ന പാറമട സുരക്ഷതിത്വത്തിനായി വേലി കെട്ടി സംരക്ഷിക്കണമെന്ന് അന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു .

ഉപയോഗശൂന്യമായി കിടക്കുന്ന പാറമടകളിലെ കുളങ്ങൾ വേലികെട്ടി ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് നിയമം നിലവിലുണ്ട് .എന്നാൽ ഇതൊന്നും അധികൃതര്‍ പാലിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News