റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് മോദിസര്‍ക്കാര്‍; കര്‍ശനമായി തിരിച്ചയക്കുമെന്നും കേന്ദ്രം

ദില്ലി:റോഹിംഗ്യന്‍ മുസ്ലീങ്ങളെ മ്യാന്‍മാറിലേയ്ക്ക് തിരിച്ചയക്കണമെന്ന് നിര്‍ബന്ധത്തില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അഭയാര്‍ത്ഥികളില്‍ പലര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് ഗുരുതരമായ ആരോപണം ചൂണ്ടികാട്ടുന്നു.

ഇവര്‍ കൂട്ടത്തോടെ ഐ.എസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ , രാജ്യസുരക്ഷയ്ക്ക് തന്നെ റോഹിന്‍ഗ്യകള്‍ ഭീഷണിയാണന്ന് വ്യക്തമാക്കി.

ഇന്ത്യയില്‍ അഭയം തേടിയ ഇവരെ മ്യാന്‍മാറിലേയ്ക്ക് തിരിച്ചയ്ക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ ഐക്യരാഷ്ട്ര സംഘടനയും മനുഷ്യാവകാശ കമ്മീഷനും രംഗത്ത് എത്തിയതിനെതിരേയും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തിലുടെ മറുപടി നല്‍കുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവരെ തിരിച്ചയ്ക്കുന്നതിന് ഐക്യരാഷ്ട്ര സംഘടനനയുടെ ചട്ടങ്ങള്‍ ബാധകമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തിരിച്ചയക്കണമെന്ന് നിലപാടില്‍ മാറ്റമില്ല.

മ്യാന്‍മാറില്‍ വലിയ സഘര്‍ഷം നടക്കുമ്പോള്‍ അവരെ തിരിച്ചയക്കാനുള്ള നീക്കം അപലപനീയമാണന്ന് യു.എന്‍.ചൂണ്ടികാട്ടുന്നു. ഏകദേശം 40,000യിരത്തോളം റോഹിന്‍ഗ്യ മുസ്ലീങ്ങള്‍ ഇന്ത്യയിലുണ്ട്.

അതില്‍ 16,000യിരം പേര്‍ക്ക് മാത്രമാണ് അഭയാര്‍ത്ഥികളായുള്ള ഔദ്യോഗിക രേഖകള്‍ ഉള്ളത്.ഇന്ത്യയുടെ നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും നടക്കുന്ന മ്യാന്‍മാറിലേയ്ക്ക് കൂട്ടത്തോടെ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും യുഎന്‍ പറഞ്ഞിരുന്നു.

അതേ സമയം രണ്ടാഴ്ച്ചക്കിടെ ബംഗ്ലാദേശില്‍ എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ആയിരങ്ങള്‍ മ്യാന്‍മാര്‍- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കാത്തു നില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News