മഴ ഭീഷണിയാകുന്നു; പീരുമേടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഇടുക്കി:  ഇടുക്കി ജില്ലയിലെ പീരുമേട്‌ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ നാളെ അവധി.ഫ്രൊഫഷണല്‍ കോളേജ്‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്‌ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്‌. ശക്തമായി മഴ തുടരുന്നതിനാലാണ്‌ കലക്ടര്‍ അവധി നല്‍കിയത്‌.

മണ്ണൊലിപ്പും മരങ്ങള്‍ കടപുഴകി വീഴുന്നതും വ്യാപകമായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു. മഴക്കെടുതിയില്‍ പത്തോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്‌. ജില്ലയിലെ വിവിധ മേഖലകളില്‍ ഗതാഗത സ്‌തംനവും ഉണ്ടായിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here