ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; ജര്‍മ്മനി ഒന്നാം സ്ഥാനം തിരികെപിടിച്ചു

സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. 21 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിംഗിലായിരുന്ന ഇന്ത്യ ഇക്കുറി 10 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 107 ാം സ്ഥാനത്തേക്ക് വീണു.

97 ാം സ്ഥാനത്തായിരുന്ന ഇന്ത്യ കഴിഞ്ഞ നാലുമാസത്തിനിടെ ഇതാദ്യമായാണ് 100 റാങ്കിന് പുറത്തുപോകുന്നത്.

1996 ല്‍ നേടിയ 94 ആം സ്ഥാനമാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്. ഏഷ്യയില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ മറ്റ് രാജ്യങ്ങള്‍ നടത്തിയ മികവാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഇക്കാലയളവില്‍ ഇന്ത്യ പരാജയപ്പെടാത്ത കുതിപ്പാണ് നടത്തിയതെങ്കിലും ഇന്ത്യയെക്കാള്‍ പിന്നിലുള്ള രാജ്യങ്ങള്‍ കുതിപ്പ് നടത്തുകയായിരുന്നു.

ജര്‍മ്മനി ഒന്നാംസ്ഥാനത്ത്

അതേസമയം ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്ന ബ്രസീലിനെ പിന്തള്ളി ജര്‍മ്മനി ലോകചാമ്പ്യന്‍മാര്‍ക്കൊത്ത റാങ്കിംഗും സ്വന്തമാക്കി.

ചെക്കിനും കൊളംബിയക്കുമെതിരായ വമ്പന്‍ ജയങ്ങളാണ് ജര്‍മ്മന്‍ പടയെ ഒന്നാം സ്ഥാനത്ത് തിരികെയെത്തിച്ചത്.
കൊളംബിയക്കെതിരായ മത്സരത്തില്‍ സമനിലയില്‍ ബ്രസീല്‍ സമനിലയില്‍ കുരുങ്ങിയതും ജര്‍മ്മനിക്ക് തുണയായി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ലയണല്‍ മെസിയുടെ അര്‍ജന്റീന നാലാംസ്ഥനത്തേക്ക് വീണപ്പോള്‍ ബല്‍ജിയം അഞ്ചാം സ്ഥാനം സ്വന്തമാക്കി.

പോളണ്ട് ആറാം സ്ഥാനത്തും ഫ്രാന്‍സ് എട്ടാം സ്ഥാനത്തും ചിലി ഒമ്പതാം സ്ഥാനത്തുമാണ്. സ്പെയിന്‍ 11, വെയില്‍സ് 13,  ഇംഗ്ലണ്ട് 15. ഇറ്റലി 17 എന്നിങ്ങനെയാണ് ലോക ഫുട്ബോളിലെ വമ്പന്‍മാരുടെ അവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News