
തിരുവനന്തപുരം: ദിലീപിനെ പിന്തുണച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ നടത്തിയ പ്രസ്തവനകള്‍ വ്യക്തിപരമായ അഭിപ്രായമാണെന്ന് കോടിയേരി.
ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്ന സ്വതന്ത്ര എം എല്‍ എ മാത്രമാണ് ഗണേഷ്. അങ്ങനെയുള്ള വ്യക്തിയ്ക്ക് വ്യക്തിപരമായ അഭിപ്രായമുണ്ടാകും.
സര്‍ക്കാര്‍ നടിക്കൊപ്പം
അത്തരം അഭിപ്രായങ്ങള്‍ മുന്നണിയുടേതല്ല. സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണമായിരുന്നെങ്കില്‍ ഇത്രയും നടപടികളുണ്ടാകുമായിരുന്നോയെന്നും കോടിയേരി ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here