ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല; കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നു; ദിലീപിന് പിന്തുണയുമായി പ്രമുഖ നടി

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതു മുതല്‍ മലയാള സിനിമയിലും ചേരി തിരിവ് പ്രകടമാണ്. കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ഇത് ശക്തമായി.

താരസംഘടന തന്നെ ദിലീപിനെ പുറത്താക്കിയിട്ടും ചിലര്‍ ദിലീപേട്ടന്‍ പാവാടാ എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

എനിക്കറിയാവുന്ന ദിലീപ് അങ്ങനെയൊരു നീചകൃത്യം ചെയ്യില്ല എന്നതാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്.

അതിനിടയിലാണ് ദിലീപിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് നടി പ്രവീണ രംഗത്തെത്തിയത്. ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന്‍ ചെയ്യില്ലെന്നാണ് പ്രവീണയുടെ പക്ഷം.

എനിക്കറിയാവുന്ന ദിലീപേട്ടന്‍ മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും പ്രവീണ പറയുന്നു.

ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ദിലിപിനെ കേസില്‍ കുടുക്കാന്‍ അരൊക്കയൊ പ്ലാന്‍ നടത്തിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും പ്രവീണ പറയുന്നു.

ദിലീപിനെ ആക്രമിക്കുന്നത് അവസാനിപ്പിണം

താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ദിലീപ് നല്‍കിയ പരിഗണനയും പ്രൊട്ടക്ഷനും വളരെ വലുതാണ്. മനുഷ്യരാണ് ലോകത്തിലുള്ള ഏറ്റവും ചീത്തജീവികള്‍.

ഭൂത പ്രേതങ്ങളെക്കാളും മോശമാണ് മനുഷ്യര്‍. ദിലീപിനെ പിന്നില്‍ നിന്ന് കുത്തിയത് അത്തരക്കാരാണ്. മാധ്യമങ്ങള്‍ ഇത് തിരിച്ചറിയണം.

ദിലീപിനെ ആക്രമിക്കുന്നത് അവസാനിപ്പിണമെന്നും പ്രവീണ ആവശ്യപ്പെടുന്നു. മരിക്കാന്‍ കിടക്കുന്നവരെ കുത്തിക്കൊല്ലുന്ന  പ്രവണതയാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും പ്രമുഖ നടി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News