മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ യു ഡി എഫിലെ ഭിന്നതയാണ് മുസ്ലിം ലീഗിന്റ് വലിയ ആശങ്ക. ആകെയുള്ള ആറുപഞ്ചായത്തുകളില്‍ മൂന്നിടത്തും യു ഡി എഫ് സംവിധാനമില്ല.
പി കെ കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റൊരാള്‍ മത്സരിക്കാനെത്തുന്നതോടെ ഭിന്നത തിരഞ്ഞെടുപ്പുഫലത്തിലും കാണുമെന്നാണ് കണക്കുകൂട്ടുന്നത്.
യു ഡി എഫിലെ കരുത്തനായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി മാറുന്നതോടെ മണ്ഡലത്തിലെ ഭിന്നത മറികടക്കാനുള്ള മറ്റുമാര്‍ഗങ്ങളൊന്നും മുസ്ലിംലീഗിന്റെ കയ്യിലില്ല.
പറപ്പൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി
ആകെ ആറുപഞ്ചായത്തുകളുള്ളതില്‍ മൂന്നിടത്തും യു ഡി എഫ് സംവിധാനംതന്നെ നിലവിലില്ല. കഴിഞ്ഞ തദ്ദേശത്തിരഞ്ഞെടുപ്പിലെ തര്‍ക്കത്തില്‍ പറപ്പൂര്‍ പഞ്ചായത്ത് ഭരണം യു ഡി എഫിന് കൈവിട്ടിരുന്നു.
പത്തൊമ്പതില്‍ 12 സീറ്റുകളുമായി പറപ്പൂര്‍ പഞ്ചായത്ത് സി പി ഐ എമ്മിനു കിട്ടി. കണ്ണമംഗലം പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം മാത്രമാണ് മുസ്ലിം ലീഗിനൊപ്പമുള്ളത്.
വേങ്ങര പഞ്ചായത്തില്‍ മുസ്ലിം ലീഗ് തനിച്ചും ഭരണത്തിലെത്തിയിരുന്നു. ഊരകം, എ ആര്‍ നഗര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫ് ഭരണം. മുന്നണിയിലെ പാര്‍ട്ടികളെ ഒന്നിപ്പിച്ചിരുന്ന ഏക ഘടകം പി കെ കുഞ്ഞാലിക്കുട്ടി മാത്രമായിരുന്നു.
മറ്റൊരാള്‍ എത്തുന്നതോടെ മലപ്പുറത്തെ കാലങ്ങളായുള്ള മൂപ്പിളമത്തര്‍ക്കം തിരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.
Get real time update about this post categories directly on your device, subscribe now.