കണ്ടവരെല്ലാം പറയുന്നു; കുഞ്ഞിക്കയുടെ ഒരു ഗതികേട്; വീഡിയോ കാണാം

ദുല്‍ഖര്‍ സല്‍മാന് താരപകിട്ട് നല്‍കിയ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. കുഞ്ഞിക്കയെന്നും ഡി ക്യു എന്നും ആരാധകര്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയത് ഉസ്താദ് ഹോട്ടലിന്റെ വമ്പന്‍ ജയത്തോടെയായിരുന്നു.

ഗൗദുരു ഹോട്ടല്‍

ചിത്രം ഇപ്പോള്‍ കന്നടയിലേക്കെത്തുകയാണ്. ഗൗദുരു ഹോട്ടലായി ഉസ്താദ് ഹോട്ടല്‍ മാറുകയാണ്.

ദുല്‍ഖര്‍ ചെയ്ത ഫൈസി എന്ന കഥാപാത്രമായി പുതുമുഖം രചന്‍ ചന്ദ്രയും തിലകന്‍ അവിസ്മരണീയമാക്കിയ കരിം ഇക്ക എന്ന കഥാപാത്രത്തെ പ്രകാശ് രാജും അവതരിപ്പിക്കും. നായികയായി എത്തുന്നത് വേദികയാണ്.

ട്രൈലര്‍ പുറത്തിറങ്ങി

ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രൈലര്‍ പുറത്തിറങ്ങിയതോടെ ഡി ക്യു ആരാധകര്‍ മൂക്കത്ത് കൈവെച്ചിരിക്കുകയാണ്.

പ്രേമത്തിന്റെ തെലുങ്ക് പതിപ്പില്‍ നിവിന്‍പോളിയുടെയും സായി പല്ലവിയുടെയും കഥാപാത്രങ്ങള്‍ക്ക് കിട്ടിയ അതേ ദുരവസ്ഥയാണ് ഉസ്താദിലെ ദുല്‍ഖര്‍ കന്നഡയിലെത്തിയപ്പോളുണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News