മെട്രോയില്‍ വിവാദയാത്ര നടത്തിയ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ കെഎംആര്‍എല്‍ അധികൃതരുടെ ശ്രമം; തെളിവുകള്‍ പീപ്പിള്‍ ടി വി പുറത്തുവിടുന്നു

കൊച്ചി:  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ UDF നേതാക്കൾ നടത്തിയ മെട്രോ യാത്രയിൽ നടന്ന നിയമലംഘനങ്ങൾ മറച്ച് വെച്ച് കെ എം ആർ എൽ.

സമ്മർദ്ദത്തെ തുടർന്ന് പോലീസിന് പരാതി നൽകിയെങ്കിലും മെട്രോയ്ക്കുണ്ടായ നഷ്ടവും മറ്റും ഒളിച്ചുവെക്കുകയാണ് കെ എം ആർ എൽ.

ഗുരുതരമായ കുറ്റങ്ങൾ ഒഴിവാക്കി ദുർബലമായ പരാതി നൽകിയ കെ എം ആർ എൽ UDF നേതാക്കളെ രക്ഷപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.

കഴിഞ്ഞ ജൂൺ 20ന് ജനകീയ മെട്രോ യാത്രയെന്ന പേരിൽ UDF നേതാക്കൾ നടത്തിയ നിയമ ലംഘനത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോഴായിരുന്നു കെ.എം ആർ എൽ പോലീസിൽ പരാതി നൽകിയത്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യാത്രയിൽ വൻ നഷ്ടമാണ് മെട്രോയ്ക്കുണ്ടായത്.

പരമാവധി 975 പേർക്ക് കയറാവുന്ന മെട്രോയിൽ 1500 ലധികം പേരാണ് ടിക്കറ്റ് പോലും എടുക്കാതെ ഇടിച്ചു കയറിയത്.

ടിക്കറ്റിങ്ങ് സംവിധാനം ഉൾപ്പടെ താറുമാറാക്കുകയും ചെയ്തിരുന്നു.ഇത് സംബന്ധിച്ച് ദുർബലമായ ഒരു പരാതി പോലീസിന് നൽകിയ കെ എം ആർ എൽ യാത്രയിലുണ്ടായ നിയമ ലംഘനങ്ങൾ മറച്ചു വെയ്ക്കുന്നുവെന്നാണ് ആരോപണം.

കെ.എം ആർ എൽ നടപടി ദുരൂഹം

UDF നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ മെട്രോ യാത്രയിൽ സ്റ്റേഷനുകൾക്കും മറ്റ് അനുബന്ധ സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടൊ എന്നതടക്കമുള്ള ചോദ്യങ്ങൾ ഉന്നയിച്ച് വിവരാവകാശ നിയമ പ്രകാരം കെ എം ആർ എൽ ന് അപേക്ഷ ലഭിച്ചിരുന്നു.

എത്ര രൂപയുടെ നഷ്ടം സംഭവിച്ചുവെന്നതടക്കമുള്ള ചോദ്യങ്ങൾ പാടെ അവഗണിച്ച കെ.എം ആർ എൽ നടപടി ദുരൂഹമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.

കെ എം ആർ എൽ നേരത്തെ നൽകിയ പരാതിയിൽ കഴമ്പില്ലാത്ത ആരോപണങ്ങളായതിനാൽ ശക്തമായ കേസെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

അന്നത്തെ CCTV ദൃശ്യങ്ങൾ പോലീസ് ആവശ്യപ്പെട്ടെങ്കിലും മെല്ലെപ്പോക്ക് നയമാണ് കെ എം ആർ എൽ സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പടെയുള്ള നേതാക്കളെ സംരക്ഷിച്ചു കൊണ്ട് കേസ് അട്ടിമറിക്കാനാണ് കെ എം ആർ എൽ ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News